Tuesday 11 February 2014

നിങളുടെ ലാപ്ടോപ് ആരാണ് ശരിക്കും ഉണ്ടാക്കിയിരിക്കുന്നത്?

ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ .നിങ്ങളുടെ ലാപ്ടോപ് ആരാണ് ശരിക്കും ഉണ്ടാക്കിയിരിക്കുന്നത് ? എന്‍റെതു sony,എന്‍റെ dell,എന്‍റെത് apple...ഇങ്ങനെ പല ഉത്തരങ്ങളും നിങ്ങള്‍ പറഞ്ഞിരിക്കും.ഇത് ചോദിക്കാന്‍ ഇത്ര എന്താ,പുറത്ത് ഒട്ടിച്ചിരിക്കുന്ന ലേബല്‍ നോക്കിയാല്‍പോരെ എന്ന്‍ നിങ്ങള്‍ ചിന്തിച്ചോ.എന്നാല്‍ ഞാന്‍ ഒരു നഗ്ന സത്യം പറയാം.നിങ്ങളുടെ സോണി ലാപ്ടോപ്
സോണിയല്ല ഉണ്ടാക്കിയത്,നിങ്ങളുടെ ആപ്പിള്‍ ലാപ്ടോപ്പില്‍ ആപ്പിള്‍ എന്ന കമ്പനിയുടെതായി ഒരു hardware-ഉം ഇല്ല..dell-ഇല്‍ ഡെല്‍ തോട്ടിട്ടുപോലുമില്ല! ഒട്ടുമിക്ക ലാപ്ടോപ്പുകളൂടെയും കഥ ഇതുതന്നെയാണ്.ഉദാഹരണത്തിന് alienware,apple,benq,compaq,dell,hp,sony തുടങ്ങിയവരെല്ലാം മറ്റു കമ്പനികള്‍ ഉണ്ടാക്കികൊടുക്കുന്ന ലാപ്ടോപ് വാങ്ങി തങ്ങളുടെ ലേബല്‍ ഒട്ടിച്ച് വില്‍ക്കുകമാത്രമാണ് ചെയ്യുന്നത്.

പിന്നെ ആരാണ് ഇവ ഉണ്ടാക്കുന്നത്?


ഇങ്ങനെ മറ്റു പല ബ്രാണ്ടുകള്‍ക്കും സാദനങ്ങള്‍ ഉണ്ടാക്കികൊടുക്കുന്ന ചില കമ്പനികള്‍ ഉണ്ട്.അവയെ ODM (Original Design Manufacturer) എന്ന്‍ അറിയപ്പെടുന്നു.ഈ ODM കമ്പനികളില്‍ നിന്നും സാദനങ്ങള്‍ വാങ്ങി തങ്ങളുടെ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍ക്കുന്ന dell,sony പോലുള്ളവയെ OEM (Original Equipment Manufacturer) എന്നും അറിയപ്പെടുന്നു.

എന്നാലും സ്വന്തമായി പ്രോടക്ട്സ് ഉണ്ടാക്കുന്നവരും ഉണ്ട് കേട്ടോ.അതിന് ഉദ്ദാഹരണം ആണ് Acer,Asus,IBM,Toshiba എന്നിവ.

ഇനി ചില ODM കമ്പനികളെ പരിചയപ്പെടാം.

  • Quanta
  • Clevo
  • Compal (not to be confused with compaq)
  • Twinhead
  • Kapok
  • Inventec
  • GVC
  • ECS
  • FIC
  • Uniwill
  • Mitech

ഇവയില്‍ Clevo,Quanta,Twinhead തുടങ്ങിയവരാണ് ഭൂരിപക്ഷം കമ്പനികളുടെയുo ലാപ്ടോപ്പുകള്‍ ഉണ്ടാക്കുന്നത്.


No comments:

Post a Comment